റാന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആളൊഴിഞ്ഞ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പ്ലസ് ടു വിദ്യാർത്ഥിയെ ആളൊഴിഞ്ഞ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടി അലങ്കാരത്ത് മുഹമ്മദ് ആഷിഖ് (16) നെയാണ് പുതുശ്ശേരിമല, കാവട ജയിംസിന്‍റെ വീട്ടിന് സമീപത്തെ കിണറ്റിൽ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ മുന്‍ വിദ്യാർത്ഥിയായിരുന്നു ആഷിഖ്. ശനിയാഴ്ച രാത്രി 11.30 തോടെയാണ് ഇയാൾ കിണറ്റിൽ വീണത് എന്ന് കരുതുന്നു. ആഷിക്കിനെ കാണാതെ വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.

സഹോദരന് കിട്ടിയ വിവരം അനുസരിച്ചാണ് വിദ്യാർഥി പുതുശ്ശേരിമലയിൽ കാണാന്‍ സാധ്യത ഉണ്ട് എന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്. രാവിലെ ഇവർ നടത്തിയ തെരച്ചിലാണ് വാലു പറമ്പിൽ പടി – പുന്നശ്ശേരിൽ പടി റോഡരികിൽ ഇയാളുടെ ബൈക്ക് കണ്ടെത്തിയത്. അരഭിത്തി ഇല്ലാത്ത കിണറിന്റെ വല പൊട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ ബന്ധുക്കളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ അഗ്നി ശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പിതാവ്: അബ്ദുല്ലത്തീഫ് . മാതാവ്: സബീന. സഹോദരങ്ങൾ: നൗഫൽ ,മുഹമ്മദ് ആദിൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം

0
കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ...

കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ അപ്പീൽ ഹർജി...

0
കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ...

ബജറ്റിൽ നെൽകർഷകർക്ക് അവഗണന ; മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ

0
തിരുവനന്തപുരം: ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു...

രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

0
വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ...