Thursday, December 12, 2024 7:23 am

ക്രിമിനൽ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‌പോലീസിനെ ആക്രമിച്ചു ; അഞ്ചു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ക്രിമിനൽ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‌പോലീസിനെ ആക്രമിച്ച കേസിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു. കണ്ടല്ലൂർ പുതുവൽ കൃഷ്ണരാജ് (30), കപ്പകശ്ശേരിൽ വീട്ടിൽ ഗോകുൽ (അപ്പു-25), നെടുന്തറ കിഴക്കതിൽ സുധിൻ ബാബു (29), മാലിശ്ശേരി പുതുവൽ അഖിൽ (അപ്പു-24) അനന്തു ഭവനത്തിൽ അനന്തു (21) എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വൈകീട്ട് ആറുമണിയോടെ പോളിങ് ബൂത്തായ പുല്ലുകുളങ്ങര എൽ പി സ്കൂളിന് സമീപം വെച്ച് വെളളിയാഴ്ച ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ മയക്കു മരുന്നു കേസിലെ വാറണ്ടു പ്രതിയായ ശ്യാംലാലിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരെ ഒരു സംഘം അതിക്രമം കാട്ടിയത്. കാപ്പ ചുമത്തി ഒരു വർഷം നാടുകടത്തിയിരുന്ന ശ്യാംലാൽ അടുത്തിടെയാണ് തിരികെയെത്തിയത്. വാറണ്ടുണ്ടായിരുന്നതിനാൽ പോളിങ് ബൂത്തിനു സമീപം കണ്ട ശ്യാംലാലിനെതിരെ കനകക്കുന്ന് എസ് എച്ച് ഒ എസ് അനൂപിന്റെ നേതൃത്വത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഇത് തടയാൻ സംഘം ശ്രമിച്ചതോടെയാണ് സംഘർമുണ്ടായത്. ഇതിനിടെ ശ്യാംലാൽ കടന്നുകളയുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

0
കണ്ണൂർ : തോട്ടട ഐ ടി ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്...

‘വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം’ ; കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

0
കൊല്ലം : വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം...

മുണ്ടിനീര് പടരുന്നു ; ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

0
മലപ്പുറം : മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ...

അരവണ പ്ലാൻ്റിൻ്റെ സാധ്യത പഠനം പൂർത്തിയായി

0
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റിൻ്റെ സാധ്യത പഠനം...