കന്നുകാലി കള്ളക്കടത്തുകാർക്ക് പോലീസിന്റെ നീക്കങ്ങളേക്കുറിച്ച് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചന്ദൗലി: കന്നുകാലി കള്ളക്കടത്തുകാർക്ക് പോലീസിന്റെ നീക്കങ്ങളേക്കുറിച്ച് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരൻ പിടിയിൽ. 32കാരനായ കോൺസ്റ്റബിളിനെതിരെയാണ് ഉത്തർ പ്രദേശ് പോലീസിന്റെ നടപടി. ഉത്തർ പ്രദേശിലെ ചന്ദൗലിയിലാണ് പോലീസ് പട്രോളിംഗ് വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥൻ കന്നുകാലി കള്ളക്കടത്തുകാർക്ക് ചോർത്തി നൽകിയത്. പോലീസിന്റെ മുന്നിൽപ്പെടാതെ ജില്ലാതിർത്തി കടക്കാനുള്ള സഹായമാണ് 32കാരനായ ഉദ്യോഗസ്ഥൻ ചെയ്തു നൽകിയത്. സത്യേന്ദ്ര യാദവ് എന്ന കോൺസ്റ്റബിൾ കള്ളക്കടത്തുകാരിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വിവരങ്ങൾ നൽകിയത്. അറസ്റ്റിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടുത്തിടെ കന്നുകാലി കടത്തിയതിന് അറസ്റ്റിലായ ശ്യാം ബാബു എന്നയാളെ ചോദ്യം ചെയ്തതിലാണ് സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാവുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പോലീസുകാരനുമായി കന്നുകാലി കടത്ത് സംഘം നിരന്തരമായി സംസാരിച്ചിരുന്നതായി വ്യക്തമായത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു ; അപകടം കുറയ്ക്കാന്‍ നടപടി വേണമെന്ന്...

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മുതല്‍...

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...

സ്വന്തം മകനെ കൊന്ന് കൊത്തിനുറുക്കി നദിയിലൊഴുക്കി ; മൂന്ന് വർഷത്തിന് ശേഷം അച്ഛൻ അറസ്റ്റിൽ

0
കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം...

വിൽപ്പനയ്ക്കായി മിഠായി കടലാസുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 185 ഗ്രാം എംഡിഎംഎ ; കണ്ണൂർ തലശ്ശേരിയിൽ...

0
തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ...