മുഖ്യമന്ത്രി തർക്കം ; പരസ്യപ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശവുമായി കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം അതിര് വിട്ടതോടെ, വെടിനിർത്താൻ നേതാക്കൾ. പരസ്യപ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശവുമായി കെ.സി വേണുഗോപാലും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പരസ്യമായി രംഗത്ത് എത്തി. അതേസമയം തനിക്ക് പരസ്യപിന്തുണ നൽകിയ കെ.സുധാകരനടക്കമുള്ളവരെ നേരിട്ട് തള്ളാതിരിക്കാൻ കെ.സി വേണുഗോപാൽ ശ്രദ്ധിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന പരസ്യതർക്കങ്ങൾക്കൊടുവിലാണ് നേതാക്കളുടെ പരസ്യനിലപാട്. കെ.സിയുടെ വിശ്വസ്തൻ എ.പി അനിൽകുമാർ, ചൊവ്വാഴ്ച പാണക്കാട് തങ്ങളെ കണ്ടതുമുതലാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്.

കെ.സി വേണുഗോപാലിന് പരസ്യപിന്തുണയുമായി കെ.സുധാകരൻ രംഗത്തെത്തുകയായിരുന്നു. കേരളത്തിന് കെ.സിയേപ്പോലെ ഒരു ദീർഘദർശിയെ വേണമെന്നായിരുന്നു സുധാകരന്‍റെ പോസ്റ്റിൻറെ കാതൽ. റോജി എം. ജോൺ, വി.എസ് ശിവകുമാർ, ഒ.ജെ ജനീഷ്, പഴകുളം മധു, രമ്യ ഹരിദാസ്, സന്ദീപ് വാര്യർ തുടങ്ങി നിരവധി നേതാക്കളാണ് കെ.സി പക്ഷത്തുനിന്ന് പരസ്യമായി രംഗത്ത് എത്തിയത്. പോസ്റ്റുകൾക്കടിയിൽ വൻതോതിൽ വി.ഡി സതീശൻ അനൂകൂലമറുപടികൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം വി.ഡി അനുകൂല നേതാക്കളാരും പ്രതികരിച്ചിട്ടില്ല. വി. ഡി സതീശനാകട്ടെ, പൊതുരംഗത്ത് നിന്ന് മാറി, കുടുംബത്തോടൊപ്പം അവധിയിലും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...