കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗര്‍ഭിണിയായ പശു ചത്തു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. നൂല്‍പ്പുഴ മാടക്കുണ്ട് പണിയ കോളനിയ്ക്ക് സമീപത്തെ കരവെട്ടാറ്റിന്‍കര പൗലോസിന്‍റെ ഗര്‍ഭിണിയായ പശുവാണ് ഇന്ന് രാവിലെ ചത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. കടുവയുടെ നഖവും പല്ലുകളും ആഴ്ന്നിറങ്ങി പശുവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നനാളത്തിലടക്കം മുറിവുള്ളതിനാല്‍ വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പശു.

പശു രാത്രി തീര്‍ത്തും അവശയായിരുന്നു. പശുവിന്‍റെ കരച്ചില്‍ കേട്ടെത്തിയ മാടക്കുണ്ട് കോളനിവാസികളില്‍ ചിലരാണ് കടുവയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് സമീപത്തെ വനത്തിലേക്ക് ഓടി മറയുകയായിരുന്നു. പതിനഞ്ച് ദിവസം മുമ്പും പൗലോസിന്‍റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനത്തിനുള്ളില്‍ മേയുന്നിതിനിടെയായിരുന്നു അന്ന് കടുവയെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...