കോന്നിയിലെ സ്വകാര്യ സ്കൂളിൽ ആഡംബരക്കാർ ഉപയോഗിച്ച് സ്കൂൾ മുറ്റത്ത് അഭ്യാസ പ്രകടനം ; യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ സ്വകാര്യ സ്കൂളിൽ അനധികൃതമായി ആഡംബരക്കാർ ഉപയോഗിച്ച് സ്കൂൾ മുറ്റത്ത് അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ കോന്നി പോലീസ് കസ്റ്റഡിയിൽ എടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട ആഘോഷ വേളയിൽ സ്കൂൾ വിദ്യാർഥികൾ തന്നെ എത്തിച്ചതാണ് വാഹനം എന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. രാവിലെ സ്കൂളിന് മുൻ വശത്തെ തുറന്നു കിടന്നിരുന്ന പ്രധാന ഗേറ്റ് വഴിയാണ് വാഹനം ഉള്ളിൽ പ്രവേശിച്ചത്. അമിത വേഗതയിൽ എത്തിയ ആഡംബര കാർ ഉപയോഗിച്ച് ഇവർ ഡ്രിഫ്റ്റിംഗ് അടക്കം നടത്തിയതായി സ്കൂൾ അധികൃതർ പറയുന്നു. തുടർന്ന് സ്കൂൾ അധികാരികൾ പ്രധാന ഗേറ്റ് പൂട്ടുകയും കാറിന്റെ താക്കോൽ വാങ്ങിഎടുത്ത ശേഷം കോന്നി പോലീസിൽ വിവരം ധരിപ്പിക്കുകയും പോലീസ് എത്തി കാർ ഓടിച്ചവരെയും കാറും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ തന്നെ എത്തിച്ച മലയാലപ്പുഴ സ്വദേശികൾക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്. സ്കൂളിൽ അനധികൃതമായി വാഹനം എത്തിച്ചതിനും സ്കൂൾ വളപ്പിൽ അഭ്യാസ പ്രകടനം നടത്തിയതിനും അടക്കം പോലീസ് യുവാകൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....