നേതാക്കന്മാരെ തല്ലി ചതച്ച പോലീസ് ഭീകരതയ്‌ക്കെതിരെ പന്തളത്ത് പ്രതിഷേധ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : കെ പി സി സി പ്രസിഡൻറ് കെ സുധാകരനെയും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പാർലമെൻറ് മെമ്പർമാരെയും എംഎൽഎമാരും കോൺഗ്രസിന്റെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കന്മാരെ സമാധാനപരമായ പ്രതിഷേധ സമരം നടത്തുന്ന വേദിയിലേക്ക് ജലപീരങ്കി, റ്റിയർഗ്യാസ് മുതലായവ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തെരുവ് യുദ്ധക്കളം ആക്കുകയും നേതാക്കന്മാരെ തല്ലിച്ചതയ്ക്കുകയുംചെയ്ത പോലീസ് നടപടിക്കെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ എസ്എസ് കോളേജിനു മുൻപിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പന്തളം ടൗണിൽ പൊതുസമ്മേളനത്തോടുകൂടി അവസാനിപ്പിച്ചു. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടി. എ നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ സംസ്ഥാന പോലീസ് സേനകളിൽ ഏറ്റവും മികച്ച സേനയായിരുന്ന കേരള പോലീസിനെ പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റത് മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വകാര്യ സേനയായി മാറ്റുകയും കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും സമാധാനപരമായ സമരങ്ങൾക്കെതിരെ മാത്രം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഗുണ്ടകളായി തീർന്നു കേരള പോലീസ് എന്ന് നേതാക്കൾ പറഞ്ഞു.

കേരള ഗവർണർക്കെതിരെയും അക്രമാസക്തമായ സമരങ്ങൾ നടത്തിയ ഡിവൈഎഫ്ഐ എസ്എഫ്ഐ ഗുണ്ടകളെ പോലീസ് താലോലിക്കുകയും ബിജെപി സംഘപരിവാർ സംഘടനകൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ നവ കേരള സദസ്സിലെ പോലീസും സെക്യൂരിറ്റികൾ പോലും ഭയന്നു ഓടുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രസ്ഥാനങ്ങളോട് മാത്രം ഏകപക്ഷീയമായി പോലീസിന്റെ നരനയാട്ട് എന്നും യോഗം വിലയിരുത്തി. ഈ പ്രവണതയ്ക്കെതിരെ തുടർന്നും സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നും യോഗം വിലയിരുത്തി.

നേതാക്കന്മാരായ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു വിശ്വനാഥ്, നഗരസഭ കൗൺസിലർമാരായ കെ ആർ വിജയകുമാർ, രത്നമണി സുരേന്ദ്രൻ, സുനിതാ വേണു , കെ എം ജലീൽ, യു ഡി എഫ് പന്തളം മണ്ഡലം കൺവീനർ ജി അനിൽകുമാർ, പി എസ് വേണു കുമാരൻ നായർ , പന്തളം വാഹിദ് , ഇ എസ് നുജുമുദ്ധീൻ, കെ എസ് എസ് പി പന്തളം മണ്ഡലം പ്രസിഡൻറ് പി കെ രാജൻ , സോളമൻ വരവു കാലായിൽ , മുരളീധരൻ, അഡ്വ. മുഹമ്മദ് ഷഫീഖ്, മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് ശാന്തി സുരേഷ് , മജീദ് കോട്ടവീട്, ഏലിയാമ്മകുഞ്ഞുമോൻ, സുലൈമാൻ , ബൈജു മുകടിയിൽ , വിനോദ് മുകടിയിൽ . രാഹുൽരാജ്, നസീർ കടക്കാട്, ചൈത്രം സുരേഷ്, അഭിജിത്ത് മുകടിയിൽ , സിയാവുദ്ദീൻ, മത്തായി , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റാഫി റഹീം , രാജേഷ് പിള്ള , സുധ അച്യുതൻ തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കോട്ട് റോഡരികിൽ യുവാവ് മരിച്ച നിലയിൽ ; ബൈക്ക് അപകടമെന്ന് സംശയം

0
പുതുക്കോട് : പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിനു സമീപം യുവാവിനെ റോഡരികിൽ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...