പുതുക്കോട് : പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിനു സമീപം യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിതെരുവ് സ്വദേശി മുഹമ്മദ് ഷാഫിർ (30) ആണ് മരിച്ചത്. ബൈക്ക് അപകടമാണെന്നാണ് സംശയിക്കുന്നത്. സമീപത്ത് ബൈക്കും മറിഞ്ഞുകിടക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് മുഹമദ് ഷാഫിറിനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































