അഭിമാന നിമിഷം ; ഐക്യരാഷ്‌ട്രസഭയുടെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങി മേജർ രാധിക സെൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങി യുഎൻ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം മേജർ രാധിക സെൻ. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി പ്രവർത്തക്കുകയും അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് രാധിക സെൻ അവാർഡിന് അർഹയായത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, ശിശു സംരക്ഷണം, ലിംഗസമത്വം, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രാധിക സെൻ പ്രയത്നിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ കമ്യൂണിറ്റികൾക്ക് രൂപം നൽകിയ രാധിക, പ്രാദേശിക സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ വലി‌യ സ്വാധീനം ചെലുത്തിയതായി യുഎൻ വിലയിരുത്തി.

ഐക്യരാഷ്‌ട്ര സഭയുടെ സമാധാനസേനയുടെ ഭാ​ഗമാണ് രാധിക സെൻ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷനിൽ ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്‌മെന്റ് ബറ്റാലിയന്റെ കമാൻഡറായാണ് രാധിക സെൻ ചുമതലയേറ്റത്. തുടർന്ന് രാധികയുടെ പ്രചോദനപരമായ പ്രവർത്തനങ്ങൾ യുഎൻ നിരീക്ഷിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...