പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകി ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്ന്‌ ജീവനക്കാർ ; എങ്കില്‍ റവന്യു ഉദ്യോ​ഗസ്ഥരുടെ കൈയ്യും കാലും തല്ലി ഒടിക്കുമെന്നു ദേവികുളം എംഎൽഎ എ.രാജ

For full experience, Download our mobile application:
Get it on Google Play

പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകിയ ശേഷം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്ന്‌ ജീവനക്കാർ ഭീഷണിപ്പടുത്തി

ഇടുക്കി : റവന്യു ഉദ്യോ​ഗസ്ഥരുടെ കൈയ്യും കാലും തല്ലി ഒടിക്കുമെന്നു ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി സന്ദേശം. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഭീഷണി. സ്പെഷ്യൽ തഹസീൽദാർ സി വി ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാർ ടൗണിൽ കയ്യേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. ഇവർ പരാതിയുമായി എംഎൽഎയെ സമീപിച്ചു. ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങി കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും എം എൽ എ ചോദിച്ചു. വിവരം നൽകിയാൽ റിപ്പോർട്ട്‌ ചെയ്യാമെന്ന് തഹസീൽദാർ മറുപടിയും പറഞ്ഞു. ഇതിനിടെയാണ് ജീവനക്കാർക്കെതിരെ എംഎൽഎയുടെ ഭീഷണി. നിയമപരമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് തഹസീൽദാർ പറയുമ്പോൾ നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നാണ് എംഎൽഎ മറുപടി നൽകുന്നത്.

കഴിഞ്ഞ മാസം നടന്ന സംഭാഷണം അന്ന് തന്നെ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തഹസീൽദാർ പങ്കുവെച്ചിരുന്നു. ദേവികുളം സബ് കളക്ടറെയും വിവരം അറിയിച്ചിരുന്നു. എന്നാൽ പരാതി നൽകിയിരുന്നില്ല. ഇപ്പോഴാണ് ശബ്ദ സന്ദേശം പുറത്തു വന്നത്. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകിയ ശേഷം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്ന്‌ ജീവനക്കാർ ഭീഷണിപ്പടുത്തിയതാണ് ഇത്തരത്തിൽ പറയാൻ കാരണമായതെന്നാണ് എ.രാജയുടെ വിശദീകരണം. പാവപ്പെട്ടവരുടെ പ്രശ്നത്തിലാണ് ഇടപെട്ടതെന്നും ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങി വൻകിട കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ട് എന്നും എം എൽ എ ആവർത്തിച്ചു. ചിന്നക്കനാൽ ഭാഗത്തും കഴിഞ്ഞയിടെ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉടുമ്പഞ്ചോലയിലെ റവന്യു സംഘത്തെ സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...