കുവൈത്തിൽ അപൂർവ്വവും മനോഹരവുമായ ആകാശവിസ്മയം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ അപൂർവ്വവും മനോഹരവുമായ ആകാശവിസ്മയം. ഒക്ടോബർ ചന്ദ്രൻ, അഥവാ ‘ജയന്‍റ് ഹാർവെസ്റ്റ് മൂൺ’ (Giant Harvest Moon) കുവൈത്തിന്‍റെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഭാസം വ്യാഴാഴ്ച വരെ തുടരുമെന്നാണ് റിപ്പോർട്ട്. സാധാരണ കാണപ്പെടുന്ന ചന്ദ്രനെക്കാൾ 14 ശതമാനം കൂടുതൽ വലിപ്പത്തിലും 30 ശതമാനം കൂടുതൽ തിളക്കത്തിലും ഇത് കാണപ്പെടുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റര്‍ ഡയറക്ടർ യൂസഫ് അൽ അജാരി പറഞ്ഞു. ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ കറങ്ങുമ്പോൾ ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതിനാലാണ് ഈ മാറ്റം.

പഴയ കാലത്തെ കർഷകരുടെ ജീവിതത്തിൽ വിളവെടുപ്പ് ചന്ദ്രന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് അൽ-അജാരി വിശദീകരിച്ചു. ഈ ചന്ദ്രന്‍റെ ശക്തമായ വെളിച്ചം കാരണം, മറ്റ് രാത്രികളെ അപേക്ഷിച്ച് കൂടുതൽ നേരം അവർക്ക് വിളവെടുപ്പ് ജോലികൾ രാത്രിയിലും തുടരാൻ സാധിച്ചിരുന്നു. ശരത്കാല വിഷുവത്തിന് ശേഷമുള്ള ആദ്യത്തെ പൗർണ്ണമിയായതിനാൽ കുവൈത്ത് ആകാശത്ത് ഈ ചന്ദ്രനെ വ്യക്തമായി കാണാനും രേഖപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...