Friday, July 4, 2025 5:56 am

ഗുജറാത്തികളെ കുറിച്ചുള്ള പരാമര്‍ശം: തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്. ഗുജറാത്തികളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പരാതി. ‘രാജ്യത്തിന്‍റെ ഇന്നത്തെ സാഹചര്യത്തില്‍ ഗുജറാത്തികള്‍ക്ക് മാത്രമേ കൊള്ളക്കാരാകാന്‍ കഴിയൂ’ എന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി. സന്നദ്ധസംഘടനാ പ്രവര്‍ത്തകനായ ഹരേഷ് മേത്തയാണ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 499, 500 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം.മാര്‍ച്ച് 21ന് പട്‌നയിലാണ് കേസിനാസ്പദമായ പരാമര്‍ശം തേജസ്വി യാദവ് നടത്തിയത്. ഈ സമയത്ത് ഗുജറാത്തുകാര്‍ക്ക് മാത്രമേ കൊള്ളക്കാരാകാന്‍ കഴിയൂ. അവരുടെ തട്ടിപ്പുകള്‍ പൊറുക്കപ്പെടുമായിരിക്കും. പക്ഷെ അവര്‍ എല്‍.ഐ.സിയിലെയോ ബാങ്കുകളിലെയോ പണമെടുത്ത് കടന്ന് കളഞ്ഞാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് തേജസ്വി യാദവ് പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.

തേജസ്വി യാദവ് ഗുജറാത്തികളെയാകെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹരേഷ് മേത്ത പരാതി നല്‍കിയത്. തേജസ്വി യാദവിന്‍റെ പരാമര്‍ശം കാരണം ഗുജറാത്തിന് പുറത്ത് പോകുമ്പോള്‍ ആളുകള്‍ തങ്ങളെ സംശയത്തോടെ നോക്കും. അതിനാല്‍ തേജസ്വി യാദവിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.വീഡിയോ അടങ്ങിയ പെന്‍ ഡ്രൈവും സാക്ഷികളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചു. കോടതി മെയ് ഒന്നിന് കേസ് പരിഗണിക്കുമെന്ന് ഹരേഷ് മേത്തയുടെ അഭിഭാഷകന്‍ പറഞ്ഞു. അഹമ്മദബാദിലെ മെട്രോ പൊളിറ്റന്‍ കോടതിയുടെ പരിഗണനയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസുമുണ്ട്. രണ്ടു കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇവിടെയുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...