29.3 C
Pathanāmthitta
Monday, June 5, 2023 8:01 pm
smet-banner-new

ബീഹാറിൽ 40 സ്ത്രീകൾക്ക് ഒറ്റ ഭർത്താവ് ; ആളെ അന്വേഷിച്ച് സെൻസസ് നടത്തിയ ഉദ്യോ​ഗസ്ഥർ

ബിഹാർ: അർവാളിൽ ജാതി സെൻസസിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇവിടെ 40 സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ പേരായി പറഞ്ഞത് ഒറ്റപ്പേരാണ്, രൂപ്ചന്ദ്. അർവാൾ സിറ്റി കൗൺസിൽ ഏരിയയിലെ വാർഡ് നമ്പർ 7 -ൽ നിന്നും വിവരങ്ങൾ ശേഖരിക്കവെയാണ് 40 സ്ത്രീകൾ ഭർത്താക്കന്മാരുടെ പേരായി രൂപ്ചന്ദ് എന്ന് പറഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. റെഡ് ലൈറ്റ് ഏരിയ ആയ ഇവിടെ നടത്തിയ സെൻസസിനിടെ ഭൂരിഭാ​ഗം സ്ത്രീകളും ഭർത്താക്കന്മാരുടെയും തങ്ങളുടെ കുട്ടികളുടെ അച്ഛന്റെയും പേരായി പറഞ്ഞത് രൂപ്ചന്ദ് എന്നാണ്. അതേ സമയം തങ്ങളുടെ പിതാവിന്റെ പേരായും മകന്റെ പേരായും രൂപ്ചന്ദ് എന്ന് നൽകിയ സ്ത്രീകളും ഉണ്ട്. എന്നാൽ, രൂപ്ചന്ദ് എന്ന് പറയാൻ കാരണമുണ്ടത്രെ.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ഈ പ്രദേശത്ത് താമസിക്കുന്നത് ലൈം​ഗിക തൊഴിലാളികളായിരുന്ന സ്ത്രീകളാണ്. ഈ സ്ത്രീകൾക്ക് പലർക്കും ഭർത്താക്കന്മാരില്ല. അതിനാൽ തന്നെ സർക്കാരിന്റെ നേതൃത്വത്തിലുള്ള സെൻസസിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ ആളുകളെത്തിയപ്പോൾ ഭർത്താക്കന്മാരുടെ പേരായി എന്ത് പറയും എന്നത് പലർക്കും പ്രതിസന്ധിയായി മാറി. അങ്ങനെയാണ് ഇവർ‌ രൂപ്ചന്ദ് എന്ന് പറയുന്നത്. ഇപ്പോൾ വർഷങ്ങളായി പാടിയും നൃത്തം ചെയ്തുമാണ് ഇവിടെയുള്ള സ്ത്രീകൾ ഉപജീവനം കഴിക്കുന്നത്. പലർക്കും കൃത്യമായ വിലാസങ്ങളും ഇല്ല. പലരുടേയും ആധാർ കാർഡിലും ഭർത്താക്കന്മാരുടെ പേരായി രൂപ്ചന്ദ് എന്ന് തന്നെയാണ് ഉള്ളത് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow