ഇടുക്കിയിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ആണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് സ്കൂൾ ബസിന് തീപിടിച്ചത്. ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീ പിടിച്ചത്.

ചിന്നാർ വന്യജീവി സങ്കേതത്തിന് അടുത്തെത്താറായപ്പോൾ ആണ് ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ബസിൽ നിന്ന് 40 കുട്ടികളേയും പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന് പൂർണമായും തീ പിടിക്കുകയായിരുന്നു. പൂർണമായും തന്നെ ബസ് കത്തി നശിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.

സമീപകാലത്ത് മൂന്ന് വാഹനങ്ങൾ തീപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായ ഒരു അന്വേഷണം മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫിറ്റ്നെസ്സ് അടക്കമുള്ള കാര്യങ്ങളിൽ എന്തേലും തെറ്റ് ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. സംഭവത്തിൽ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...