സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓട്ടോയിൽ കയറിയ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ വെങ്കടമ്പ് സ്വദേശിയായ അനു(27)വിനെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. 16-ന് ക്ലാസ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേയ്ക്ക് പോകാൻ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു പ്രതി. മറ്റൊരു സ്ത്രീയും ഓട്ടോയിൽ കയറി. സ്ത്രീ കുന്നത്തുകാലിൽ ഇറങ്ങിയ ശേഷം സ്കൂൾ വിദ്യാർഥിനി മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തനിച്ചായതോടെ ഓട്ടോ ഡ്രൈവർ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കാൻ തുടങ്ങി.

കുട്ടി ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആളില്ലാത്ത സ്ഥലത്ത് ഓട്ടോ നിറുത്തിയ ശേഷം ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി രക്ഷിതാക്കളോട് വിവരം അറിയിക്കുകയും വെള്ളറട പോലീസിൽ പരാതി നൽകുകയും ചെയ്തു. വെള്ളറട എസ്.ഐ റസൂൽ രാജിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ അന്വേഷണത്തിൽ പ്രതി പ്ലാമുട്ടുകട ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടി ചോദ്യം ചെയ്ത ശേഷം അയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...