വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാത്ഥിനിയെ പീഡിപ്പിച്ചു ; കിടങ്ങന്നൂർ സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങന്നൂർ കുറിച്ചിമുട്ടം മൂത്തൻടത്ത് വീട്ടിൽ സോനു വർഗീസ് (22) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ  റിമാന്റ് ചെയ്തു. പെൺകുട്ടിയെ ഒരു വർഷത്തിന് മുൻപ് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ഇയാള്‍ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് മടങ്ങവേ വഴിയിൽ തടഞ്ഞു നിർത്തി യുവാവ് പെൺകുട്ടിയെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആറന്മുള പോലീസിൽ പരാതി നൽകി. പോലീസ് പെൺകുട്ടിയുമായി നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം വെളിവായത്. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ  കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നിർദ്ദേശപ്രകാരം ആറന്മുള സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ മാരായ രാകേഷ് കുമാർ, അനിരുദ്ധൻ, സി പി ഒ മാരായ സച്ചിൻ, അനന്തകൃഷ്ണൻ, രാജഗോപാൽ, രാകേഷ്, അൽഫോൻസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...