ഡെന്‍സിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: നോര്‍ത്ത് ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കൂടുതല്‍ വിശദമായ വിവങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരണം. വ്യാഴാഴ്ച്ച ഡെന്‍സിയുടെ മൃതദേഹം പരിശോധനയ്ക്കായി കല്ലറയില്‍ നിന്നു പുറത്തെടുത്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം സെമിത്തേരിയില്‍ കൊണ്ടു വന്നു സംസ്‌കരിച്ചു. 2020 മാര്‍ച്ച്‌ അഞ്ചിനാണ് ഡെന്‍സി അബുദാബിയില്‍ കൊല്ലപ്പെട്ടത്.

കോഴിക്കോട് സ്വദേശി ഹാരിസിനെയും ഡെന്‍സിയെയും ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഷാബാഷരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദേശ പ്രകാരം അബുദാബിയില്‍ ഡെന്‍സിയെയും ഹാരിസിനെയും കൊലപ്പെടുത്തി എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ റീപോസ്റ്റുമോര്‍ട്ടം നടത്തി. 2019 ഡിസംബറിലാണ് ഡെന്‍സി ജോലി തേടി വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയത്. ഹാരിസിന്റെ സ്ഥാപനത്തില്‍ മാനേജരായി ജോലി ശരിയായെന്നും മാര്‍ച്ച്‌ 20-ന് നാട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച്‌ 5നു ഡെന്‍സി മരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...