കോന്നി : കോന്നിയിൽ ജീവനക്കാർ നോക്കി നിൽക്കെ പെട്രോൾ പമ്പിൽ നിന്നും സ്‌കൂട്ടർ മോഷ്ടിച്ചു. കോന്നി മഠത്തിൽകാവ് ചേരിയിൽ വീട്ടില്‍ അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള KL 03 AA 9547 നമ്പര്‍ സ്‌കൂട്ടർ ആണ് മോഷ്ടിച്ചത്. കോന്നി പെർഫെക്ട് പെട്രോൾ പമ്പിൽ നിന്നുമാണ് സ്‌കൂട്ടർ മോഷണം പോയത്. രാത്രി പതിനൊന്ന് മണിയോടെ പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ വിശ്രമത്തിലായിരുന്നു. പുലർച്ചെയാണ് സംഭവം.
ഈ സമയം പെട്രോൾ പമ്പിൽ എത്തിയ യുവാവ് ജീവനക്കാർ കാണാതെ സ്‌കൂട്ടർ നിരക്കി നീക്കി റോഡിൽ എത്തിക്കുകയും തുടർന്ന് സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോവുകയും ആയിരുന്നു. വാഹനത്തിന്റെ താക്കോൽ സ്‌കൂട്ടറിൽ തന്നെ ഉണ്ടായിരുന്നതായി ഉടമ പറയുന്നു. ജീവനക്കാർ ബഹളം വെച്ച് പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ തടയാൻ കഴിഞ്ഞില്ല. പെട്രോൾ പമ്പിൽ സ്ഥാപിച്ചിരുന്ന സി സി റ്റി വിയിൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഉടമ നൽകിയ പരാതിയെ തുടർന്ന് കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























