വൈക്കം ഗവൺമെന്റ് യുപി സ്കൂളിന് നേട്ടങ്ങളുടെ പെരുമഴക്കാലം

For full experience, Download our mobile application:
Get it on Google Play

റാന്നി: 2025 – 26 അധ്യയന വർഷം വൈക്കം ഗവൺമെന്റ് യുപി സ്കൂളിന് നേട്ടങ്ങളുടെ പെരുമഴക്കാലം. റാന്നി ഉപജില്ല കലോത്സവം സെക്കൻഡ് റണ്ണറപ്പ് ട്രോഫി കലസ്ഥമാക്കിയതിനോടൊപ്പം ശാസ്ത്രോത്സവത്തിലും സെക്കൻഡ് റണ്ണറപ്പ് സ്ഥാനത്തിന് അർഹത നേടി. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളാൽ എന്നും ശ്രദ്ധേയമാണ് വൈക്കം ഗവൺമെന്റ് യു.പി.സ്കൂൾ. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാണ്. അടുത്ത അധ്യയന വർഷം സ്കൂളിന്റെ മുഖച്ഛായ തന്നെ മാറുകയാണ്.

എസ്.എസ്.കെയുടെ നേതൃത്വത്തിലുള്ള വർണ്ണക്കൂടാരം പ്രോജക്ട് പ്രവർത്തനങ്ങൾ സ്കൂളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. സ്മാർട്ട് ക്ലാസ് റൂമുകളുടെ എണ്ണം വർദ്ധിച്ചു. മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കളുടെയും പിടിഎയുടെയും അഭ്യൂദയകാംക്ഷികളുടെയും നിർലോഭമായ സഹകരണവും ഉണ്ടായിട്ടുണ്ടെന്ന് സ്കൂള്‍ പ്രഥമധ്യാപകന്‍ സി.പി സുനില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...