ഞാവല്‍പ്പഴം പറിക്കാന്‍ മരത്തില്‍ കയറിയതിനിടെ കാല്‍ വഴുതിവീണു ; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പന്തല്ലൂര്‍ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരി പുളിക്കല്‍ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്‍റെയും മകന്‍ അഹില്‍ ഷാന്‍ (13) ആണ് മരണപ്പെട്ടത്. ഞാവല്‍പ്പഴം പറിക്കാനായി മരത്തില്‍ കയറിയ അഹില്‍ ഷാന്‍, മുകളില്‍ വെച്ച് അബദ്ധത്തില്‍ കാല്‍വഴുതി നിലത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പന്തല്ലൂര്‍ ജി.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. നിയമപരമായ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പന്തല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഹിഷാം മരണപ്പെട്ട അഹില്‍ ഷാന്റെ സഹോദരനാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....

 കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി.അനിൽകുമാർ

0
തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ...

തൃശൂരില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...