കരിയാട്ടത്തിന്റെ ഭാഗമായി അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലാറിന്റെ ഓളപ്പരപ്പുകൾക്ക് മീതെ കുട്ടവഞ്ചികളുടെ തുഴച്ചിൽ മത്സരം നടന്നപ്പോൾ കാണികൾ ഇരുകരകളിൽ നിന്നും ആവേശത്തോടെ കൈയ്യടിച്ചു. കരിയാട്ടത്തിന്റെ ഭാഗമായി തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നടന്ന കുട്ടവഞ്ചി തുഴച്ചിൽ മത്സരം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് ഫ്ലാഗ്ഓഫ് ചെയ്തു. കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. തുടർന്ന് മുത്തുകുടകൾ, തോരണങ്ങൾ, ആനകളുടെ ചിത്രങ്ങൾ എന്നിവയുൾപ്പെടുത്തി ഇരുപത്തിമൂന്ന് കുട്ടവഞ്ചികൾ അണിനിരന്ന ജലഘോഷയാത്ര നടന്നു. ഇതിന് ശേഷമാണ് ഒൻപത് കുട്ടവഞ്ചികൾ അണി നിരന്നകുട്ടവഞ്ചി മത്സരം നടന്നത്. സമാപന സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു.

ജില്ലയിലെ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രം എന്ന അംഗീകാരം അടവിക്ക് സർക്കാരിൽ നിന്ന് ലഭ്യമായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ജലയാത്രയാണ് അടവി കുട്ടവഞ്ചി സവാരി. എല്ലാ വിധ സുരക്ഷയും ഉറപ്പാക്കിയായിരുന്നു മത്സരം. രാധാകൃഷ്ണൻ നായർ, ജോസഫ് എന്നിവർ തുഴഞ്ഞ വഞ്ചികൾ ഒന്നാം സ്ഥാനവും മുരളിധരൻനായർ, അഴകൻ എന്നിവർ തുഴഞ്ഞ വഞ്ചികൾക്ക് രണ്ടാം സ്ഥാനവും സുകേശൻ, വിൽസൺ എന്നിവർ തുഴഞ്ഞവഞ്ചികൾ മൂന്നാം സ്ഥാനവും നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...