സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. ഇയാൾക്കെതിരെ ഝാൻസി റെജിമെന്റിലേക്ക് സ്പെഷ്യൽ റിപ്പോർട്ട് പോലീസ് അയച്ചു. ഈ റിപ്പോർട്ടിൻ മേലാകും സന്തോഷിനെതിരായ നടപടി ഉണ്ടാകുക. മദ്യലഹരിയിൽ സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ച സന്തോഷിനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്. സുഹൃത്തായ പള്ളിവിള സ്വദേശി നിഷാദിനെയാണ്, സന്തോഷ് കൊല്ലാൻ ശ്രമിച്ചത്. മദ്യലഹരിയിൽ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വട്ടപ്പാറ കുറ്റ്യാടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സന്തോഷ് കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. തുടർന്ന് നിഷാദിനെ മദ്യപിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. അതിനിടയിലാണ് വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സന്തോഷ് നിഷാദിന്‍റെ തലക്കടിച്ച് കൊല്ലാൻ നോക്കിയത്.

നിഷാദ് ഒച്ചയിട്ടതോടെ അയൽക്കാർ ഓടിക്കൂടിയാണ് രക്ഷിച്ചത്. പരിക്കേറ്റ നിഷാദിനെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിനെ കുറ്റിയാണി ജംഗ്ഷനിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷാദ് തീവ്ര പരിചരണ വിഭാഗത്തിലാണ്. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...