അരുവാപ്പുലത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം ; ഐക്യ കര്‍ഷക സംഘം നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഐക്യ കര്‍ഷക സംഘം കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോന്നി ഡി.എഫ്.ഓ യ്ക്ക് നിവേദനം നല്‍കി. കോന്നി മണ്ഡലം പ്രസിഡന്റ്  ഷൈലജ പ്രദീപിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. അരുവാപ്പുലം ആറ്റുവശം വലിയ പുരയിടത്തില്‍ മുരുകന്‍, സനോജ്, കരിമ്പനാക്കുഴിയില്‍ രാജന്‍, കരിമ്പനാക്കുഴിയില്‍ രാമകൃഷ്ണന്‍, ഐവേലിമഠം രത്നമ്മ എന്നിവരുടെയുള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ എത്തി കൃഷിനാശം വിതയ്ക്കുകയും സോളാര്‍ വേലികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

കാട്ടാനയെ കൂടാതെ കുരങ്ങും മയിലും കാട്ടുപന്നിയും കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. കല്ലേലിയിലെ കാട്ടാന ശല്യത്തിനും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. വന്യജീവികള്‍ നാട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തിത്തുടങ്ങിയതോടെ അരുവാപ്പുലം പഞ്ചായത്തിലെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്‌. ഇതിന് പരിഹാരം കാണാന്‍ വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സോളാര്‍ വേലികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് കോന്നി ഡി.എഫ്.ഓ സംഘത്തിന് ഉറപ്പ് നല്‍കി. ഐക്യ കര്‍ഷക സംഘം കോന്നി മണ്ഡലം സെക്രട്ടറി ഷൈലജ പ്രദീപ്‌, ജില്ലാ സെക്രട്ടറി ജോണ്‍സ് യോഹന്നാന്‍, ജില്ലാ ട്രഷറര്‍ മായാ സന്തോഷ്‌ എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത്...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക...

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...

ചിറയിന്‍കീഴിലെ അതിക്രമം ; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പോലീസ്

0
തിരുവനന്തപുരം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...