കരിസ്‍മ XMR അടിസ്ഥാനമാക്കി നിർമിച്ച പ്രത്യേക പതിപ്പായ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഹീറോ മോട്ടോകോർപ്പ് കരിസ്‍മ XMR അടിസ്ഥാനമാക്കി നിർമിച്ച ഒരു പ്രത്യേക പതിപ്പ് മോട്ടോർസൈക്കിളായ സെൻ്റിനിയൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം ഹീറോ വേൾഡ് 2024-ൽ പ്രഖ്യാപിച്ച ഈ ലിമിറ്റഡ് എഡിഷൻ മോഡൽ, കമ്പനിയുടെ സ്ഥാപകനായ ഡോ. ബ്രിജ്മോഹൻ ലാൽ മുഞ്ജാലിൻ്റെ 101-ാം ജന്മവാർഷികം ആഘോഷിക്കുന്നു. ഈ ബൈക്കിന്‍റെ 100 പതിപ്പുകൾ മാത്രമേ വിപണിയിൽ എത്തുകയുള്ളൂ. കരിസ്മയ്ക്ക് സമാനമായി, കാർബൺ ഫൈബർ ബോഡിയും ഹാഫ് ഫെയറിംഗും ബൈക്കിലുണ്ട്. ഹീറോ സെൻ്റിനിയൽ പതിപ്പിനെക്കുറിച്ച് ഇതാ അറിയേണ്ടതെല്ലാം. ഹീറോ മോട്ടോകോർപ്പിൻ്റെ സ്ഥാപകൻ അന്തരിച്ച ഡോ. ബ്രിജ്മോഹൻ ലാൽ മുഞ്ജാലിൻ്റെ 101-ാം ജന്മവാർഷികം, ഹീറോ സെൻ്റിനിയൽ ആഘോഷിക്കുന്നു. ഈ ബൈക്ക് ഒരു സാധാരണ XMR അല്ല.

വൈവിധ്യമാർന്ന ഫീച്ചറുകളുള്ള ഒരു തനതായ ഡിസൈൻ ഫീച്ചർ ചെയ്യുന്നു.  ഹീറോ മോട്ടോകോർപ്പ് ബൈക്കിൻ്റെ 100 യൂണിറ്റുകൾ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ, ഇത് കമ്പനിയുടെ ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും ഓഹരി ഉടമകൾക്കും മാത്രമായി ലേലം ചെയ്യും. ലേലത്തുക പിന്നീട് സാമൂഹിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ജർമ്മനിയിലെ ഹീറോ ടെക് സെൻ്ററിനൊപ്പം ഇന്ത്യയിലെ ഹീറോ സെൻ്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയും ചേർന്നാണ് ഹീറോ സെൻ്റനിയൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. ഓരോ ബൈക്കിനും പ്രീമിയം ഘടകങ്ങൾക്കൊപ്പം അതുല്യമായ ഡിസൈൻ ലഭിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അത് കരിസ്‍മ XMR 210 ൽ നിന്ന് വ്യത്യസ്‍തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...