ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം. പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോഴും പോലീസ്. പാരിപ്പള്ളിയില്‍ ഓട്ടോയില്‍ എത്തിയ പ്രതികള്‍ ഏഴ് മിനിട്ട് പാരിപ്പള്ളിയില്‍ ചിലവഴിച്ചു. കുട്ടിയെ ആശ്രാമത്ത് ആദ്യം കൊണ്ടുവന്നതും കാറിലെന്നാണ് സൂചന. പ്രൊഫഷണല്‍ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവര്‍ത്തിക്കുന്ന പോലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്. കാണാമറയത്തുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുമ്പോഴും സംഘത്തെ കുറിച്ച് പോലീസിന് മുന്നിലുള്ളത് ചില സംശയങ്ങള്‍ മാത്രമാണ്.

കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. കാറില്‍ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടര്‍ന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയില്‍ കയറ്റി വിട്ടുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടി യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്. പ്രതികള്‍ പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിന്റേതാണ് ഓട്ടോയെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ കൊല്ലം ജില്ലക്കാര്‍ തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ തെരഞ്ഞെടുത്ത വഴികേന്ദ്രീകരിച്ചാണ് ഈ നിഗമനത്തിലേക്ക് പോലീസ് എത്തിയത്.  കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...