പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കാ​യി പ്ര​ത്യേ​ക ക​ല്ല​റ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: പ്ര​തി​സ​ന്ധി​ക​ളി​ൽ എ​ക്കാ​ല​വും ഓ​ടി​യെ​ത്തി​യി​രു​ന്ന പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കാ​യി പ്ര​ത്യേ​ക ക​ല്ല​റ. വൈ​ദി​ക​രു​ടെ ഖ​ബ​റി​ട​ത്തി​ന്​​ സ​മീ​പ​മാ​ണ്​ പു​തി​യ ക​ല്ല​റ ഒ​രു​ങ്ങു​ന്ന​ത്. ക​രോ​ട്ട്​ വ​ള്ള​കാ​ലി​ൽ കു​ടും​ബ​ത്തി​ന്​ കു​ടും​ബ ക​ല്ല​റ​യു​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പു​തു​പ്പ​ള്ളി​ക്കും പ​ള്ളി​ക്കും ന​ൽ​കി​യ സേ​വ​ന​ത്തി​ന്‍റെ ആ​ദ​ര സൂ​ച​ക​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യ​വി​ശ്ര​മ​ത്തി​നാ​യി പ്ര​ത്യേ​കം ക​ല്ല​റ പ​ണി​യാ​ൻ ദേ​വാ​ല​യ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. സ്ഥി​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണി​ത്. പ​ള്ളി​യു​ടെ കി​ഴ​ക്ക് വ​ശ​ത്താ​യി പ്ര​ത്യേ​ക ക​ല്ല​റ നി​ർ​മാ​ണ​ജോ​ലി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​​ സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ൾ. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ധ്യ​ക്ഷ​ൻ മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക​ബാ​വാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​കും ശു​ശ്രൂ​ഷ. സം​സ്കാ​ര​ത്തി​ന്​​ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം നേ​​ര​ത്തേ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.തി​ര​ക്കു​ക​ളെ​ല്ലാം മാ​റ്റി​വെ​ച്ച്​ ഞാ​യ​റാ​ഴ്ച പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ കു​ർ​ബാ​ന​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ​തി​വ്. സാ​ധാ​ര​ണ​ക്കാ​ര​നാ​യി പ്രാ​ർ​ഥ​ന​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം പ​ല​ർ​ക്കും കൗ​തു​ക​ക്കാ​ഴ്ച​യു​മാ​യി​രു​ന്നു. കോ​വി​ഡ്​ കാ​ല​ത്തും പി​ന്നീ​ട്​ ചി​കി​ത്സ​ക്കാ​ല​ത്തു​മാ​യി​രു​ന്നു ഇ​തി​ന്​ മു​ട​ക്കം വ​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...