പനി ബാധിച്ച് വീട്ടിൽ കഴിഞ്ഞ വയോധികയ്ക്ക് നേരെ തെരുവുനായ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് തെരുവുനായ ആക്രമണം. വീട്ടിനുള്ളിൽ വെച്ച് 65കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. പനി പിടിച്ച് വീടിനുള്ളില്‍ കഴിഞ്ഞ ഗിരിജ എന്ന വയോധികയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിനുള്ളിൽ കയറിയാണ് തെരുവുനായ വയോധികയെ കടിച്ചത്. തുറന്നു കിടന്ന വാതിലിലൂടെ വീടിനുള്ളിൽ എത്തിയ നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നായ വയോധികയെ ആക്രമിച്ചത്. ഗിരിജയുടെ കൈക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഗിരിജയെ തിരുനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അതേസമയം കല്ലമ്പലം കരവാരത്ത് നാല് പേർക്ക് നേരെയും തെരുവുനായയുടെ അക്രമണമുണ്ടായിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചു. മാത്രമല്ല ഈ നായയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ . മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് വാർഡ് മെമ്പറും നാട്ടുകാരും പറയുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...