Saturday, August 29, 2026 7:39 am

കുട്ടികളുടെ ദുരൂഹ മരണക്കേസുകളുടെ അന്വേഷണം സിബിഐക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: കുട്ടികളുടെ ദുരൂഹ മരണക്കേസുകളുടെ അന്വേഷണം സിബിഐക്ക്. കൊല്ലങ്കോട് പോലീസ് എടുത്ത 12 കാരിയുടെ ദുരൂഹ മരണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. സമാനമായ മറ്റ് 23 കേസുകളിലും സിബിഐയോട് റിപ്പോർട്ട് തേടുകയും ചെയ്തു. രണ്ടുമാസത്തിനകം അന്വേഷണം റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

വാളയാർ കുട്ടികളുടെ ആത്മഹത്യയിൽ സിബിഐ നൽകിയ കുറ്റപത്രത്തിലാണ് ദുരൂഹമരണങ്ങളെക്കുറിച്ച് പരാമർശം ഉണ്ടായത്. ഇത് ചൂണ്ടിക്കാട്ടി നൽകിയ പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഫാദർ അഗസ്റ്റിൻ വട്ടോളി അടക്കമുള്ളവർ ആണ് കോടതിയെ സമർപ്പിച്ചത്. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ കേസിൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് പരാമർശിച്ചിരുന്നു. ഈ കേസുകളുടെ വിശദ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ പലതും കൊലപാതകമാകാനുള്ള സാഹചര്യം ഉണ്ടെന്നു കണ്ടെത്തിയിരുന്നു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...