സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗസ്റ്റ് ലക്ചറര്‍ താല്‍ക്കാലിക നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്ക് ബിരുദം. എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജൂണ്‍ 15 രാവിലെ 10 നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രാവിലെ 11 നും കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ – 0469 2650228.

വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് താല്‍ക്കാലിക നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ (മെക്കാനിക്കല്‍) ബി.ടെക്ക് ബിരുദം. എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16 രാവിലെ 10 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ – 0469 2650228.

കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പ്രത്യേക പനി ഒ.പി
ജൂണ്‍ 15 മുതല്‍ കൊറ്റനാട് ജില്ല ഹോമിയോ ആശുപത്രിയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക പനി ഒ.പി ആരംഭിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ രോഗികള്‍ക്ക് പ്രത്യേക പരിശോധനയും ചികത്സയും ലഭിക്കും. ലാബ് സേവനങ്ങളും സൗജന്യ ഹോമിയോ മരുന്നുകളും ഒരുക്കിയിട്ടുണ്ട്. ദീര്‍ഘനേരം കാത്തു നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്‍ – 0469 2776000.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശന കൗണ്‍സിലിംഗ്
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് പട്ടികയില്‍ ഉള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് കൗണ്‍സിലിംഗ് രജിസ്‌ട്രേഷന്‍ ചെയ്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/കേപ്/സെല്‍ഫ് ഫിനാന്‍സിംഗ് പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 17, 18 തീയതികളില്‍ വെണ്ണിക്കുളം എം വി ജി എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ നടക്കുന്ന അഭിമുഖത്തിലൂടെ പ്രവേശനം നല്‍കും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം. വെബസൈറ്റ്  www.polyadmission.org/let ഫോണ്‍  0469 2650228.

ഡ്രൈവറെ ആവശ്യമുണ്ട്
കുളനട ഗ്രാമപഞ്ചായത്തിലെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-55, യോഗ്യത – ത്രീ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). അവസാന തീയതി ജൂണ്‍ 18. ഫോണ്‍ 04734 260272.

ഐ.ടി.ഐ പ്രവേശനം
സര്‍ക്കാര്‍ ഐ.ടി.ഐ കളിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍ –  0468 2258710, 8281776330.

മെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത – എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 20ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

ഫീമെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീമെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ്.സി പ്രയോറിറ്റി എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുണ്ട്. യോഗ്യത – എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 20 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

ലേലം
കേച്ചേരില്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെയും ഉടമയുടെയും പേരിലുള്ള പുരയിടവും ബഹുനില കെട്ടിടവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ജൂലൈ രണ്ട് രാവിലെ 11.30 ന് ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ –  04734 224826.

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കാന്റീന്‍ നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയം ഉള്ളവര്‍ക്ക് പരിഗണന. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, മണ്ണടിശ്ശാല പി.ഒ, വെച്ചൂച്ചിറ വിലാസത്തില്‍ ജൂണ്‍ 29 ഉച്ചയ്ക്ക് രണ്ടിനു മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ – 04735 266671.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. ഫോണ്‍ – 0471 2570471, 9846033001.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...