നാടിന്റെ നൊമ്പരമായി ജൂലി എന്ന തെരുവ് നായ

For full experience, Download our mobile application:
Get it on Google Play

കോന്നി : നാട്ടുകാരുടെ പൊന്നോമനയായിരുന്ന ജൂലി എന്ന തെരുവ് നായയുടെ വിയോഗത്തിൽ ദുഖിതരാണ് അരുവാപ്പുലം ഐരവൺ നിവാസികൾ. നാട്ടിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്ന കാലഘട്ടത്തിൽ ആണ് ഐരവണിലെ ഈ തെരുവ് നായയും നാട്ടുകാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ വ്യത്യസ്തമാകുന്നത്. 2018 ലാണ് ജൂലി എന്ന നായക്കുട്ടി ഐരവണിൽ എത്തുന്നത്.
പിന്നീട് അവൾ ഈ നാടിന്റെയാകെ പൊന്നോമനയായി മാറി. ആരെയും ഉപദ്രവിക്കില്ല, കുരച്ചു ഭയപ്പെടുത്തില്ല. നാട്ടുകാർ ജൂലീന്ന് വിളിച്ചാൽ സ്നേഹത്തോടെ വാലാട്ടി ഓടി എത്തുമായിരുന്നു അവൾ. ഏറ്റവും അടുപ്പമുണ്ടായിരുന്നത് പ്രദേശവാസിയായ വാസുദേവ പണിക്കരോടായിരുന്നു.

ജൂലിക്ക് മരുന്നും ഭക്ഷണവും ഒക്കെ നൽകിയിരുന്നതും അദ്ദേഹമായിരുന്നു. എല്ലാ വീട്ടിലും പതിവായി എത്തുന്ന ജൂലി ഇന്നുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. കൊടുക്കുന്ന ഭക്ഷണം കഴിക്കും. കൊച്ചു കുട്ടികൾക്കൊപ്പം കളിക്കും. അങ്ങനെ നാട്ടുകാരിൽ ഒരാളായി തന്നെ ജൂലി മാറിയിരുന്നു. 4 ദിവസം മുൻപാണ്
അസുഖം ബാധിച്ച് ജൂലിയെ കാണാതാകുന്നത്. പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് പൊന്നോമനയായ ജൂലിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാർ. ജൂലി പോയെങ്കിലും അവളുടെ ഓർമ്മകൾ ഈ നാട്ടുകാരിൽ എന്നുമുണ്ടാവും. അതിന് തെളിവാണ് ഈ ഫ്ലെക്സ് ബോർഡുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...