കൽപ്പറ്റ: വയനാട് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. വയനാട് മുള്ളൻകൊല്ലി സ്വദേശി ഇവാനാണ് (14) മരിച്ചത്. കൽപ്പറ്റ പിണങ്ങോട് പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. മൃതദേഹം കൈനാട്ടി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഓണം അവധിയ്ക്ക് അമ്മ വീടായ കാവുംമന്ദത്ത് വിരുന്ന് പോയതായിരുന്നു ഇവാൻ. അമ്മാവനോടും മറ്റു ബന്ധുക്കളായ കുട്ടികളോടുമൊപ്പം പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് നീന്തുകയായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ കൽപ്പറ്റ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരിച്ചിൽ നടത്തി. ഫയർ ഫോഴ്സാണ് തിരിച്ചിലിന് നേതൃത്വം നൽകിയത്. തുടര്‌ന്ന് കൽപ്പറ്റ ജീവൻ രക്ഷാ സമിതി പ്രവർത്തകർ ആണ് കുട്ടിയെ കണ്ടെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























