മലപ്പുറം: പാണക്കാട്ട് എത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ട് വി.എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷ്. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയാകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. സുരേഷിന്റെ മാറ്റം ജനങ്ങൾ അംഗീകരിക്കും എന്നാണ് പ്രതീക്ഷയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മലമ്പുഴ വിഎസിന്റെ സ്ഥിരം മണ്ഡലം. മലമ്പുഴയുമായി സുരേഷിന് പൊക്കിൾകൊടി ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഒരു സാംസ്കാരിക കേന്ദ്രമാണെന്നും അനുഗ്രഹം തേടിയാണ് പാണക്കാട് എത്തിയതെന്നും സുരേഷ് പ്രതികരിച്ചു. അവിടെ വരാൻ പലതവണ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ അത് സാധ്യമായതിൽ സന്തോഷം. മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























