പൂകച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെടുമങ്ങാട് പൂകച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ചു. നെടുമങ്ങാട് – കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്നേഹ ഫ്ലവർ മാർട്ടിൽ ഇന്ന് ഉച്ചക്കാണ് സംഭവം. തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാർ (36) നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തർക്കം ഉണ്ടായി. ഇതിനിടെ കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാർ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമയായ രാജനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അനീസിനെ കുത്തിയ കട്ടപ്പ കുമാർ ഒളിവിലാണ്. അനീസിന്‍റെ പരുക്ക് ഗുരുതരമാണെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....