കാറുമായി കൂട്ടിയിടിച്ച് ഇന്ധനവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു ; ഒഴിവായത് വന്‍ ദുരന്തം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: എംസി റോഡിൽ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം .ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം പൂർണമായി മാറ്റി. എട്ടുമണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ദൗത്യം പൂർത്തിയായത്. ടാങ്കർ ലോറി ഉയർത്തി റോഡിൽ ഗതാഗതം സ്ഥാപിച്ചു. വിവിധ യൂണിറ്റുകളിൽനിന്നുള്ള അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് ലോറി ഉയർത്തിയത്. വയയ്ക്കലിൽ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. അപകടം നടന്നയുടൻതന്നെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു.

തുടർന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിൽനിന്നുള്ള എമർജൻസി റെസ്ക്യൂ വാഹനമെത്തിച്ച് അതുപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. വളവിൽനിന്നെത്തിയ കാർ കണ്ടതോടെ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...