സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തിയ മോഷ്ടാവ് ജീവനക്കാരിയുടെ മാല പൊട്ടിച്ചോടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കളമശേരിയില്‍ സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തിയ മോഷ്ടാവ് ജീവനക്കാരിയുടെ മാല പൊട്ടിച്ചോടി. പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ പ്രതിയെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണ് പൊലീസ്. കളമശേരി കൂനന്തൈ അമ്പലം റോഡിലെ സ്റ്റേഷനറി കടയില്‍ ഇന്ന് ഉച്ചയ്ക്ക് ഏതാണ്ട് ഒരു മണിയോടെയാണ് മോഷണമുണ്ടായത്. തലയില്‍ ഹെല്‍മറ്റ് ഇട്ടാണ് മോഷ്ടാവ് സ്കൂട്ടറില്‍ എത്തിയത്. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത നിലയില്‍ തന്നെ കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ കടയ്ക്കുളളിലേക്ക് കയറി. കടയില്‍ രണ്ട് സ്ത്രീ ജീവനക്കാരുണ്ടെന്ന് മനസിലാക്കിയ ആള്‍ തനിക്ക് പേപ്പര്‍ വേണമെന്നും എടുത്തു വച്ചാല്‍ മതി പിന്നീട് വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ് വീണ്ടും പുറത്തേക്കിറങ്ങി.

ഏതാനും നിമിഷം പുറത്തു നിന്ന ശേഷം വീണ്ടും കടയില്‍ കയറിയ കളളന്‍ ജീവനക്കാരിലൊരാളുടെ മാല പൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചാണ് പോലീസിന്‍റെ അന്വേഷണം തുടരുന്നത്. ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും കളളനെ വൈകാതെ പിടികൂടുമെന്നും കളമശേരി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...