66 കിലോ ചന്ദനത്തടികൾ പിടികൂടി വനംവകുപ്പ് ; 5 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിൽപന ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന അറുപത്തിയാറു കിലോ ചന്ദനം പിടികൂടി വനം വകുപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിലായി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അഞ്ചു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ചന്ദനത്തടികള്‍ വിപണിയില്‍ പത്തു ലക്ഷത്തിലേറെ രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. ഇടുക്കി ഇരട്ടയാറിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് മൂന്നു ചാക്കു കെട്ടുകളിലായി സൂക്ഷിച്ചിരുന്ന അറുപത്തിയാറു കിലോ ചന്ദനം വനം വകുപ്പ് പിടികൂടിയത്. ഇരട്ടയാര്‍ സ്വദേശി ചാര്‍ലി ജോസഫ്,നിഖില്‍ സുരേഷ്,കട്ടപ്പന സ്വദേശി സരണ്‍ ശശി,രാജാക്കാട് സ്വദേശി വിഎസ് ഷാജി, ഉടുമ്പഞ്ചോല സ്വദേശി അനീഷ് മാത്യു എന്നിവരാണ് അറസ്റ്റിലായത്.

വില്‍ക്കാനായി സൂക്ഷിച്ചിരുന്ന ചന്ദന തടികളുടെ സാമ്പിളുമായി പെരുമ്പാവൂര്‍ തൃക്കളത്തൂരില്‍ നിന്ന് അനീഷ് മാത്യുവാണ് ആദ്യം പിടിയിലായത്. തുടര്‍ന്നുളള അന്വേഷണത്തില്‍ വാഴക്കുളത്തുളള വി.എസ്.ഷാജിയാണ് അനീഷിന് ചന്ദനതടി നല്‍കിയത് എന്ന വിവരം കിട്ടി. ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് മൂന്നു പ്രതികള്‍ കൂടി പിടിയിലാവുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...