ഡൽഹിയിൽ സ്കൂൾ സമയത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്കൂൾ സമയത്ത് മൂന്ന് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം. സ്കൂൾ ജീവനക്കാരനായ ഒരാൾ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പോലീസ് അറിയിച്ചു. മെയ് ഒന്നിനാണ് അതിക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മ ജനിക്പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ മകളുടെ സ്കൂളിലെ പുരുഷ ജീവനക്കാരനെതിരെയായിരുന്നു മാതാവിന്റെ പരാതി. ഭാരതീയ ന്യായ സംഹിതയിലെയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് പ്രതിയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

ഇരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ച് ദ്വാരകയിലെ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവ് ലഭിച്ച് അത് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം...

0
തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...