തിരുവല്ലയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ; തമിഴ്നാട് സ്വദേശികളായ ഏഴ് പേ‌ർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല എം സി റോഡിലെ തുകലശ്ശേരിയിൽ തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് പേർക്ക് പരുക്ക്. തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികൾ ആയ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എടത്വ പള്ളിയിലേക്ക് എത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. ബസ് ഡ്രൈവർ അശോക് (42), ഏഴു വയസുകാരൻ ജോൺ, 13 വയസുകാരൻ നിഖിൽ ആന്റണി, ആൽബർട്ട് ജൂഡ് ( 49 ), സ്റ്റെഫി ( 23 ) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ തുകലശ്ശേരി ചീക്കുളത്തിൽ പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റുകളും മതിലും ഇടിച്ചു തകർത്ത ശേഷം തലകീഴായി മറിയുകയായിരുന്നു. നിസ്സാര പരിക്കേറ്റ രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ 5 പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...