മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി ഒരു മരണം. മലപ്പുറം താനൂര്‍ മുക്കോലയിലാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടായത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്. താനൂര്‍ മുക്കോലയിൽ വെച്ചാണ് അപകടമുണ്ടായത്. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പാലക്കാട് ഷൊര്‍ണൂരിൽ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ച ദാരുണ സംഭവത്തിനിടെയാണ് താനൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























