ആലപ്പുഴ: ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ എ.ടി.എം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് തെങ്കാശ്ശി ജില്ലയിൽ നരികുറുവ കോളനിയിൽ കെ-16ൽ പഞ്ചവർണമാണ് (29) പോലീസ് പിടിയിലായത്. തുടർന്ന് സൗത്ത് പോലീസ് എ.ടി.എം കൗണ്ടറിലെ സി.സി ടി.വി പരിശോധിച്ചെങ്കിലും പ്രതി മുഖം മറച്ചാണ് പണം പിൻവലിച്ചത്. നഗരത്തിലെ വിവിധ സി.സി ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായ ചിത്രം ലഭിച്ചത്. കാർത്തികപ്പള്ളി താലൂക്കിൽ മുക്കട സൈന്ദവം വീട്ടിൽ ഷാജുവിന്റെ ഭാര്യ ശ്രീകലയുടെ പഴ്സിൽനിന്നാണ് എ.ടി.എം കാർഡ് മോഷ്ടിച്ചത്. ഒക്ടോബർ ഒന്നിന് രാവിലെ 11ഓടെ ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൊട്ടാരം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ടി.ബി സെന്ററിൽ വെച്ചിരുന്ന ബാഗിനുള്ളില്‍ പഴ്സിലാണ് കാര്‍ഡ് സൂക്ഷിച്ചിരുന്നത്. കാർഡ് മോഷ്ടിച്ച കൈതവന ജങ്ഷനിലുള്ള ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു. പണം പിൻവലിച്ചതായി ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ശ്രീകല ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകിയത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഓഫിസര്‍ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























