തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് തറച്ചുകയറി ; ഒഴിവായത് വൻ ദുരന്തം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ – കുന്നംകുളം റോഡിൽ ചൂണ്ടൽ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരക്കൊമ്പ് വീണ് അപകടം. തൃശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി കാറിന് മുകളിലേക്കാണ് വലിയ മരക്കൊമ്പ് തറച്ചു കയറിയത്. ഇന്ന് രാവിലെ 11:45-ഓടെയാണ് സംഭവം നടന്നത്. രാവിലെ മുതൽ തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് കാർ ചൂണ്ടൽ പാലത്തിന് സമീപമെത്തിയപ്പോൾ മരക്കൊമ്പ് പൊട്ടിവീണത്. മരക്കൊമ്പ് കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് ഉള്ളിലേക്ക് തറച്ചു കയറുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ വിൽഫിഡും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്.

മരക്കൊമ്പ് കൃത്യമായി ഇരുവരുടെയും ഇടയിലേക്കാണ് തറച്ചു കയറിയത്. ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്കോ യാത്രക്കാരന്റെ ഭാഗത്തേക്കോ ആണ് ഇത് വീണിരുന്നതെങ്കിൽ വലിയൊരു ദുരന്തത്തിന് ഇത് കാരണമാകുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കൊമ്പ് വന്ന് വീണ ഉടനെ പരിഭ്രാന്തിയിലായ ഡ്രൈവർ 50 മീറ്ററോളം ദൂരം കൂടി വാഹനം ഓടിച്ച ശേഷമാണ് സൈഡ് ആക്കി നിർത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...