ആദിവാസി യുവതി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആദിവാസി യുവതി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി.തണ്ണിത്തോട് മൂഴി മൂഴിക്കൽ ഷാജിയുടെ ഭാര്യ അശ്വതി(24)ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ ഒൻപതരയോടെ യുവതിക്ക് പ്രസവ വേദന അനുഭവപെട്ടതിനെതുടർന്ന് വീട്ടുകാർ ആശ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ആശ പ്രവർത്തകർ എത്തിയതിനു ശേഷം ചിറ്റാറിൽ നിന്നും ആംബുലൻസ് എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിൽ കയറ്റി എങ്കിലും അധികം താമസിക്കാതെ തന്നെ യുവതി പെൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ആശ പ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം യുവതിയെയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...