തേക്കുതോട് ആലുവാംകുടി വനത്തിനുള്ളിൽ ആദിവാസി യുവതിക്ക് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട് ആലുവാംകുടി ഉൾവനത്തിൽ താത്കാലിക ഷെഡിന് തീ പിടിച്ചതിനെ തുടർന്ന് ഇതിൽ താമസിച്ച ആദിവാസി യുവതിക്ക് പൊള്ളലേറ്റു. സിന്ധു (28) നാണ് പൊള്ളലേറ്റത്. കഴിഞ്ഞ രാത്രിയിൽ 8 മണിയോടെ ആയിരുന്നു സംഭവം. തേൻ ശേഖരിക്കുന്നതിനായി എത്തിയ യുവതി ആലുവാംകുടി വനത്തിനുള്ളിൽ നാല് കിലോമീറ്റർ ഉൾവനത്തിൽ തത്കാലിക ഷെഡ് നിർമ്മിച്ച് താമസിക്കുകയായിരുന്നു. ഷെഡിന് മുന്നിൽ ഉണ്ടായിരുന്ന ആഴിയിൽ നിന്നും ഉയർന്ന തീ ഷെഡിലേക്ക് പടരുകയായിരുന്നു.

രാത്രി ഒൻപതരയോടെ ആണ് സംഭവം പുറം ലോകമറിയുന്നത്. തുടർന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ വിവരം ധരിപ്പിക്കുകയും സി ഐ യുടെ നേതൃത്വത്തിൽ ഉള്ള പോലീസും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ നാല് കിലോമീറ്ററോളം വനത്തിൽ നിന്നും ചുമന്ന് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...