എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിശ്വാസികളിലെ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടത്തുകയും ചെയ്തു.

സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 9.30 ന് ഏകീകൃത കുർബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുർബാന ഉപേക്ഷിച്ചത്. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഏകീകൃത കുർബാന നടത്താനുള്ള തീരുമാനം ബസിലിക്ക വികാരി ഫാ.ആൻറണി പൂതവേലിൽ മാധ്യമങ്ങളെ കാണും. കപ്യാരെ ആദ്യം തടഞ്ഞുവെന്നും പള്ളിയുടെ കവാടത്തിൽ വിമതർ ഉപരോധിച്ചുവെന്നും വികാരി കുറ്റപ്പെടുത്തി. സംഘർഷത്തിൽ കുർബാന അർപ്പിക്കാനാവില്ലെന്നും വികാരി പറഞ്ഞു. സംഘർഷത്തിന് കാരണക്കാരനാവാൻ ആഗ്രഹിക്കുന്നില്ല. സംഘർഷമുണ്ടാക്കാനാണ് എതിർ ചേരി ശ്രമിക്കുന്നത്. അതിന് നിന്നു കൊടുക്കില്ല. എറണാകുളം അങ്കമാലി രൂപതയിലെ പള്ളികളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന ഉണ്ടാകില്ല. ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണെന്നും വികാരി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...