അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം ; 3 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിക്ക് സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ് നാട് കാരയ്ക്കൽ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാൻ വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിക്ക് സമീപമെത്തിയപ്പോൾ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

വണ്ടിപ്പെരിയാർ നെല്ലി മലയിൽ നിന്നും വരികയായിരുന്ന ഐശ്വര്യ ഭവനിൽ രാജയുടെ ഓട്ടോറിക്ഷയിലാണ് വാൻ ഇടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ രാജയ്ക്കും 2 യാത്രികർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ യാത്രികരായ 2 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഡ്രൈവറെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വട്ടം കറങ്ങി റോഡരുകിലെ മതിലിൽ ഇടിച്ച ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. നിയന്ത്രണം വിട്ട അയ്യപ്പ ഭക്തരുടെ വാഹനം ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡരുകിൽ കിടന്നിരുന്ന ഉന്തുവണ്ടിയും തകർത്ത് മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം അയ്യപ്പ ഭക്തരെ മറ്റൊരു വാഹനത്തിൽ തമിഴ്നാട് കാരയ്ക്കലിലേക്കയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...