എറണാകുളം പറവൂർ ചക്കുമരശ്ശേരിയിൽ യുവാവിന്റെ കാലിൽ വാഹനം കയറി ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പറവൂർ ചക്കുമരശ്ശേരിയിൽ യുവാവിന്റെ കാലിൽ വാഹനം കയറി ഇറങ്ങി. പ്രദേശവാസിയായ രാഹുൽ എന്ന യുവാവിന്റെ കാലിലൂടെയാണ് വാഹനം കയറിയിറങ്ങിയത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ കടന്നു കളഞ്ഞു. രാത്രി 9.05നാണ് സംഭവം. കാലിൽ ടയര്‍ കയറി യുവാവ് റോഡിൽ വീഴുന്ന സമയത്ത് രണ്ട് വലിയ വാഹനങ്ങളാണ് ഇരുവശത്തേക്കും പോയിരുന്നത്. തലനാരിഴയ്ക്കാണ് കൂടുതൽ അപകടം ഒഴിവായത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇടിച്ച വാഹനം ഏതാണെന്ന് കൃത്യമായി മനസിലാക്കാനായില്ല. ഇരുട്ടിൽ ചില വാഹങ്ങളുടെ നമ്പറും കാണാനായില്ല. ഓടികൂടിയ നാട്ടുകാരായ യുവാക്കളാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. പോലീസ് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...