കാസർകോട്: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി)യുടെ സമൻസിൽ പ്രതികരിച്ച് സി പി എം പിബി അംഗം എ വിജയരാഘവൻ. എങ്ങനെയെങ്കിലും പിണറായിയെ കള്ളക്കേസിൽ കുടുക്കാനാണ് ഇ ഡിയുടെ ശ്രമമെന്നാണ് വിജയരാഘവൻ അഭിപ്രായപ്പെട്ടത്. പാർട്ടിയെ തന്നെ തകർക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഒരു തെളിവുമില്ലെന്ന് അവർക്ക് തന്നെ അറിയാമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. പിണറായിയെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ തേടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇ ഡി അല്ല അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് അന്വേഷിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാനാവില്ല. കള്ളക്കേസുകൾക്ക് മുന്നിൽ സി പി എമ്മിന് തെല്ലും ഭയമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്ട്ടലുകളില് ഒന്നായ പത്തനംതിട്ട മീഡിയയില് പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള് ആര്ക്കും എവിടെനിന്നും നല്കാം. ഗൂഗിള് മലയാളത്തില് ടൈപ്പ് ചെയ്ത വാര്ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്ത്തകള്ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്ത്തകള്ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്ത്തകള് ഉണ്ടായിരിക്കണം. വാര്ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്കണം.
പത്രത്തില് പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതല്ല. വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല് ബോര്ഡില് നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്ക്ക് കൈമാറാം. ഇന്ഫോര്മറെക്കുറിച്ചുള്ള വിവരങ്ങള് അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്ത്തകള് നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്ട്ടലില് പരസ്യം നല്കുവാന് 85471 98263/ mail – [email protected]





























