ബിജെപി നേതാവിന്‍റെ മുഖത്തടിച്ച വനിതാ ട്രാഫിക് പോലീസുകാരിക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഹെൽമെറ്റ് പരിശോധനയ്ക്കിടെ ബിജെപി നേതാവിന്‍റെ മുഖത്തടിച്ച വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ട്രാഫിക് ഇൻസ്പെക്ടർ രാധ യാദവിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച മൗ നക ജങ്ഷനിലാണ് സംഭവം.ഹെൽമറ്റ് പരിശോധനയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് സിഗ്നൽ മാറുന്നതിന് മുൻപ് ബൈക്ക് ഓടിച്ചു പോയെന്നും യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പോലീസ് ബിജെപി മണ്ഡലം ഇൻ-ചാർജ് വീരേന്ദ്ര ഷെൻഗെയെ തടഞ്ഞത്. എന്നാൽ താൻ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും അനാവശ്യമായാണ് പോലീസ് തടഞ്ഞതെന്നും അദ്ദേഹം വാദിച്ചു.

തർക്കത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ മുഖത്തടിച്ചതായി ഷെൻഗെ ആരോപിച്ചു. ഇതോടെ ഇരുവരും തമ്മിൽ തര്‍ക്കും ഉടലെടുത്തതോടെ സ്ഥിതിഗതികൾ പെട്ടെന്ന് സംഘർഷഭരിതമായി. സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് ബിജെപി പ്രവർത്തകർ മൗ നക ജംഗ്ഷനിൽ ഒത്തുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം തടസ്സപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി വേണമെന്നായിരുന്നു ആവശ്യം.പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...