കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ കെ.മുരളീധരന് വേണ്ടിയും അണികൾ. കണ്ണൂർ പഴയങ്ങാടിയിലാണ് മുരളീധരൻ അനുകൂലികൾ ബാനർ ഉയർത്തിയത്. ‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നാണ് ബാനറിലെ വാചകം.കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ രാവിലെ കെ. മുരളീധരൻ രാവിലെ പരിഹാസ രൂപേണ ഒരു പരാമർശം നടത്തിയിരുന്നു. ‘മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതായിരിക്കും എന്നായിരുന്നു കെ.മുരളീധരന്റെ പരാമർശം’. അതിന് പിന്നാലെയാണ് കണ്ണൂരിൽ കെ.മുരളീധരനായി ഫ്‌ലക്‌സ് ഉയർന്നിരിക്കുന്നത്. ഇതിന്റെ തുടർ ചലനങ്ങൾ ഉണ്ടാവുമോ എന്നും നോക്കേണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമായിക്കെയാണ് കെ.മുരളീധരന് വേണ്ടി ഫ്‌ലക്‌സ് ബോർഡ് ഉയർന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























