വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്‌കൻ നടത്തിയ ആക്രമണത്തിൽ സ്ത്രീക്ക് ശരീരമാസകലം പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി അയൽവാസി നടത്തിയ ആക്രമണത്തിൽ സ്ത്രീക്ക് ശരീരമാസകലം പരിക്ക്. വൈക്കം നഗരസഭ എട്ടാം വാർഡിൽ മഠത്തിൽ പറമ്പിൽ ശിരിജ (62)യെയാണ് അയൽവാസിയായ കിഴക്കേമഠത്തിൽ അപ്പു (52) ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുട‍ര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഗിരിജയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അപ്പു കറിക്കത്തി കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു.

പിന്നീട് വാര്‍ഡ് മെമ്പ‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ ഗിരിജയെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കുകൾ സാരമുള്ളതായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗിരിജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ കൈത്തണ്ടയിലേറ്റ മുറിവ് സാരമുള്ളതാണെന്നാണ് വിവരം. മറ്റ് പരിക്കുകളിൽ ചിലതിൽ തുന്നൽ ഇട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. അപ്പുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...